ublnews.com

സൗദി ഗ്രാന്‍ഡ് മുഫ്തി ശൈഖ് അബ്ദുല്‍ അസീസ് അല്‍ ശൈഖ് അന്തരിച്ചു

റിയാദ്: സൗദി അറേബ്യ ഗ്രാന്‍ഡ് മുഫ്തി ശൈഖ് അബ്ദുല്‍ അസീസ് ബിന്‍ അബ്ദുല്ല അല്‍ ശൈഖ് (82) വയസ്സില്‍ അന്തരിച്ചു. സൗദിയുടെ മൂന്നാമത്തെ ഗ്രാന്‍ഡ് മുഫ്തിയായിരുന്നു അദ്ദേഹം. മന്ത്രി പദവിയോടെ സൗദി അറേബ്യയുടെ ഗ്രാന്‍ഡ് മുഫ്തി, ഉന്നത പണ്ഡിതസഭയുടെ ചെയര്‍മാന്‍, ഇസ്ലാമിക ഗവേഷണത്തിനും ഫത്വയ്ക്കുമായുള്ള ജനറല്‍ പ്രസിഡന്‍സിയുടെ ചെയര്‍മാന്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചു വരികയായിരുന്നു.

ഇന്ന് അസര്‍ നമസ്‌കാരത്തിന് ശേഷം റിയാദിലെ ഇമാം തുര്‍ക്കി ബിന്‍ അബ്ദുല്ല പള്ളിയില്‍ മയ്യിത്ത് നമസ്‌കാരം നടക്കും. മക്കയിലെ ഗ്രാന്‍ഡ് മോസ്‌കിലും മദീനയിലെ പ്രവാചക പള്ളിയിലും രാജ്യത്തുടനീളമുള്ള പള്ളികളിലും ശൈഖ് അല്‍ ശൈഖിന് വേണ്ടി പ്രാർഥന നിര്‍വഹിക്കാന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവ് ഉത്തരവിട്ടു.

മന്ത്രി പദവിയോടെ സൗദി അറേബ്യയുടെ ഗ്രാന്‍ഡ് മുഫ്തി, ഉന്നത പണ്ഡിതസഭയുടെ ചെയര്‍മാന്‍, ഇസ്ലാമിക ഗവേഷണത്തിനും ഫത്വയ്ക്കുമായുള്ള ജനറല്‍ പ്രസിഡന്‍സിയുടെ ചെയര്‍മാന്‍ എന്നീ നിലകളില്‍ ശൈഖ് അബ്ദുല്‍ അസീസ് അല്‍ ശൈഖ് സേവനമനുഷ്ഠിച്ചു. ശൈഖ് മുഹമ്മദ് ബിന്‍ ഇബ്രാഹിം അല്‍ ശൈഖിനും ശൈഖ് അബ്ദുല്‍ അസീസ് ബിന്‍ ബാസിനും ശേഷം രാജ്യത്തെ മൂന്നാമത്തെ ഗ്രാന്‍ഡ് മുഫ്തിയായിരുന്നു അദ്ദേഹം.

1943 നവംബര്‍ 30-ന് മക്കയിലാണ് ജനിച്ചത്. 1999-ലാണ് ഗ്രാന്‍ഡ് മുഫ്തി സ്ഥാനത്തേക്ക് നിയമിതനായത്. ശരീഅത്ത് നിയമം വ്യാഖ്യാനിക്കുകയും നിയമപരവും സാമൂഹികവുമായ കാര്യങ്ങളില്‍ ഫത്വകള്‍ പുറപ്പെടുവിക്കുകയും ചെയ്ത അദ്ദേഹം രാജ്യത്തെ ഏറ്റവും ഉയര്‍ന്ന റാങ്കിലുള്ള മതപണ്ഡിതനായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top