
സ്വയംനിയന്ത്രിത വാഹനങ്ങൾക്ക് ഓട്ടോണമസ് സോൺ പ്രഖ്യാപിച്ച് ദുബായ്. കര, കടൽ യാത്രകൾ സമന്വയിപ്പിച്ചാണ് സെൽഫ് ഡ്രൈവിങ് മേഖല പ്രഖ്യാപിച്ചത്. ദുബായ് മെട്രോ ഗ്രീൻ ലൈനിലെ ക്രീക്ക് സ്റ്റേഷൻ, ദുബായ് ക്രീക്ക് ഹാർബർ, ദുബായ് ഫെസ്റ്റിവൽ സിറ്റി എന്നീ മേഖലകളെയാണ് ഇതിൽ ഉൾപ്പെടുത്തിയത്.
കരയിലും കടലിലും സ്വയം നിയന്ത്രിത വാഹനത്തിൽ സഞ്ചരിക്കാൻ ഇതിലൂടെ സാധിക്കും. 2030ഓടെ 25 ശതമാനം ഗതാഗതവും സുസ്ഥിരവും ഡ്രൈവർ രഹിതവും ആക്കുന്നതിന്റെ ഭാഗമായാണ് നടപടി. നിശ്ചിത സോണിൽ സ്വയം നിയന്ത്രിത ടാക്സി, ഷട്ടിൽ ബസ്, അബ്ര എന്നിവയിലെല്ലാം സഞ്ചരിക്കാവുന്ന വിധം പരസ്പരം ബന്ധപ്പെടുത്തിയാണ് സോൺ ഒരുക്കിയിരിക്കുന്നത്.