ublnews.com

സോനം വാങ്ചുകിനെ എത്തിച്ചത് ജോധ്പൂർ ജയിലിൽ; ഡൽഹിയിൽ ഇന്ന് പ്രശ്നപരിഹാര ചർച്ച

അറസ്റ്റിലായ ല​ഡാ​ക്ക് സമര നേതാവും പ്ര​മു​ഖ വി​ദ്യാ​ഭ്യാ​സ -പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​നുമായ സോ​നം വാ​ങ്ചു​ക് രാജസ്ഥാനിലെ ജോധ്പൂർ സെൻട്രൽ ജയിലിൽ. ദേശീയ സുരക്ഷാ നിയമം ചുമത്തി ഇന്നലെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്ത വാ​ങ്ചു​കിനെ രാത്രിയോടെയാണ് ജോധ്പൂർ ജയിലിലേക്ക് മാറ്റിയത്. ലേ വിമാനത്താവളത്തിൽ നിന്ന് പ്രത്യേക വിമാനത്തിലാണ് വാ​ങ്ചു​കിനെ ജോധ്പൂരിലെത്തിച്ചത്. ലഡാക്ക് സം​ഘ​ർ​ഷ​ത്തി​ന് പി​ന്നി​ൽ സോനം വാ​ങ്ചു​കി​ന്റെ പ്ര​കോ​പ​ന​പ​ര​മാ​യ പ്ര​സ്താ​വ​ന​ക​ൾ ആ​ണെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം കു​റ്റ​പ്പെ​ടു​ത്തി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് വാ​ങ്ചു​കി​നെ അ​റ​സ്റ്റ് ചെ​യ്തത്.

അതേസമയം, ല​ഡാ​ക്കി​ന് സം​സ്ഥാ​ന പ​ദ​വി​യും ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​റാം പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്നുമുള്ള ആവശ്യത്തിൽ ഇന്ന് ഡൽഹിയിൽ കേന്ദ്ര സർക്കാരും പ്രക്ഷോഭകരും തമ്മിൽ ചർച്ച നടക്കും. പ്രക്ഷോഭകർ ചർച്ചകൾക്കായി ഡൽഹിയിൽ ക്യാമ്പ് ചെയ്യുകയായിരുന്നു.

ല​ഡാ​ക്കി​ന് സം​സ്ഥാ​ന പ​ദ​വി​യും ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​റാം പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാണ് സോ​നം വാ​ങ്ചു​ക് നി​രാ​ഹാ​ര സ​മ​രം ന​യി​ച്ചത്. ലേ ​അ​പ്പ​ക്സ് ബോ​ഡി (എ​ൽ.​എ.​ബി) കാ​ർ​ഗി​ൽ ഡെ​മോ​ക്രാ​റ്റി​ക് അ​ല​യ​ൻ​സ് (കെ.​ഡി.​എ) എ​ന്നീ കൂ​ട്ടാ​യ്മ​ക​ൾ സം​യു​ക്ത​മാ​യി സം​സ്ഥാ​ന പ​ദ​വി​ക്കാ​യി ക​ഴി​ഞ്ഞ അ​ഞ്ചു​ വ​ർ​ഷ​മാ​യി ന​ട​ത്തു​ന്ന സ​മ​ര​മാ​ണ് ക​ഴി​ഞ്ഞ ദി​വ​സം അ​ക്ര​മാ​സ​ക്ത​മാ​യി പൊ​ലീ​സ് വെ​ടി​വെ​പ്പി​ലും നാ​ലു​പേ​രു​ടെ മ​ര​ണ​ത്തി​ലും ക​ലാ​ശി​ച്ച​ത്. അതേസമയം, വാ​ങ്ചു​ക് ജയിലിൽ നി​രാ​ഹാ​രം ആരംഭിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top