ublnews.com

സൂപ്പർ സീറ്റ് സെയിൽ പ്രഖ്യാപിച്ച് എയർ അറേബ്യ

സൂപ്പർ സീറ്റ് സെയിൽ പ്രഖ്യാപിച്ച് എയർ അറേബ്യ. കേരളം ഉൾപ്പെടെയുള്ള ഇന്ത്യൻ സംസ്ഥാനങ്ങളിലുള്ള യാത്രക്കാർക്ക് വൻ ഇളവുകൾ. ആഗോള ശൃംഖലയിലുടനീളമുള്ള പത്ത് ലക്ഷം സീറ്റുകൾക്ക് എയർ അറേബ്യ വൻ നിരക്കിളവ് വാഗ്ദാനം ചെയ്തിരിക്കുന്നു. ഏകദേശം 139 ദിർഹം (ഏകദേശം 3,140 രൂപ) മുതലാണ് ഒരുവശത്തേക്കുള്ള ടിക്കറ്റ് നിരക്കുകൾ ആരംഭിക്കുന്നത്. കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താം.

∙കേരളത്തിലേക്ക് 299 ദിർഹം മുതൽ
പ്രത്യേകിച്ച് കേരളത്തിലെ യാത്രക്കാർക്ക് സന്തോഷവാർത്ത നൽകുന്നതാണ് ഈ ഓഫർ. എയർ അറേബ്യയുടെ അബുദാബി ഹബ്ബിൽ നിന്ന് കേരളത്തിലെ പ്രധാന നഗരങ്ങളായ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് ആകർഷകമായ നിരക്കുകൾ ലഭ്യമാണ്.

അബുദാബിയിൽ നിന്ന് തിരുവനന്തപുരം / കൊച്ചി / കോഴിക്കോട് എന്നിവിടങ്ങളിലേക്ക് ഏകദേശം 299 ദിർഹം (ഏകദേശം 6,750 രൂപ) മുതലാണ് നിരക്കുകൾ ആരംഭിക്കുന്നത്. ഇതിനുപുറമെ, ചെന്നൈയിലേക്കും ഇതേ നിരക്കിൽ യാത്ര ചെയ്യാനാകും. ഷാർജയിൽ നിന്ന് മുംബൈയിലേക്ക് 249 മുതൽ 298 ദിർഹം വരെയാണ് ടിക്കറ്റ് നിരക്ക്.

∙ബുക്കിങ്ങും യാത്രാ തീയതികളും
ഈ ഓഫർ പ്രകാരം ഇന്ന് (29) മുതൽ ഒക്ടോബർ 12 വരെ ടിക്കറ്റുകൾ ബുക്ക് ചെയ്യാനാകും. എന്നാൽ, യാത്ര ചെയ്യേണ്ടത് 2026 ഫെബ്രുവരി 17 മുതൽ ഒക്ടോബർ 24 വരെയുള്ള തീയതികളിലാണ്.

ഷാർജ, അബുദാബി എന്നിവിടങ്ങളിൽ നിന്നുള്ള വിമാനങ്ങൾ ജിസിസി രാജ്യങ്ങൾ, ദക്ഷിണേഷ്യ, യൂറോപ്പ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് കണക്ട് ചെയ്യുന്നുണ്ട്. ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങിയ ദക്ഷിണേഷ്യൻ രാജ്യങ്ങളിലേക്കുള്ള യാത്രക്കാർക്കായി പ്രത്യേക നിരക്കുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top