ublnews.com

ഷാർജ രാജ്യാന്തര പുസ്തകമേള നവംബർ 5 മുതൽ 16 വരെ

വായനയുടെയും വിജ്ഞാനത്തിന്റെയും ആഗോള സംഗമവേദിയായ ഷാർജ രാജ്യാന്തര പുസ്തകമേള (എസ്ഐബിഎഫ്) 44-ാം പതിപ്പിനന് കളമൊരുങ്ങി. “നിങ്ങളും പുസ്തകവും തമ്മിൽ” എന്ന പ്രമേയത്തിൽ നവംബർ 5 മുതൽ 16 വരെ ഷാർജ എക്സ്പോ സെന്ററിലാണ് മലയാളി പുസ്തകപ്രേമികളുടെ പ്രിയപ്പെട്ട പുസ്തകമേള.

മേളയുടെ ഔദ്യോഗിക അതിഥി രാഷ്ട്രമായി ഗ്രീസിനെ പ്രഖ്യാപിച്ചു. ലോക സംസ്കാരത്തിന് അടിസ്ഥാന സംഭാവനകൾ നൽകിയ ഗ്രീസിന്റെ പാരമ്പര്യം ആഘോഷിക്കുന്നതിനായി പുസ്തക പ്രകാശന ചടങ്ങുകൾ, സംവേദനാത്മക ശിൽപശാലകൾ, കലാ-നാടക പ്രകടനങ്ങൾ എന്നിവ ഉൾപ്പെടുന്ന വിദ്യാഭ്യാസ, വിനോദ പരിപാടികൾ ഗ്രീസ് അവതരിപ്പിക്കും. അപൂർവ കൈയെഴുത്തുപ്രതികൾ, ചരിത്രരേഖകൾ, ആധുനിക സാഹിത്യകൃതികൾ എന്നിവയുടെ പ്രദർശനവും പ്രമുഖ ചിന്തകരുമായുള്ള സംവാദങ്ങളും സാംസ്കാരിക ബന്ധം ദൃഢമാക്കും.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top