ublnews.com

ഷാഫി പറമ്പിലിനെതിരായ ആരോപണത്തില്‍ഉറച്ചുനില്‍ക്കുന്നുവെന്ന് സുരേഷ് ബാബു

ഷാഫി പറമ്പില്‍ എം.പിക്കെതിരെ ഇന്നലെ പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് സി.പി.എം ജില്ലാ സെക്രട്ടറി ഇ.എന്‍.സുരേഷ്ബാബു. കോണ്‍ഗ്രസിന് പരാതി കൊടുക്കാം. നിയമപരമായി മുന്നോട്ടു പോകാം. പരാതിയുമായി മുന്നോട്ടു പോകുന്നവര്‍ കോണ്‍ഗ്രസിനകത്ത് ഷാഫിയെ വീഴ്ത്താന്‍ നടക്കുന്നവരാണെന്നും അനാവശ്യമായി കോലിട്ടിളക്കിയാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും സുരേഷ് ബാബു പറഞ്ഞു.

വ്യക്തിപരമായ അശ്ലീലങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സി.പി.എമ്മിന് താല്‍പര്യമില്ലെന്നും കേരളത്തിലെ വികസനമാണ് ചര്‍ച്ച ചെയ്യേണ്ടതെന്നും സുരേഷ് ബാബു പറഞ്ഞു. ആരെങ്കിലും പറയുന്നത് കേട്ട് അഭിപ്രായം പറയുന്നവരല്ല ഞങ്ങളെന്നും വ്യക്തതയുള്ള കാര്യങ്ങള്‍ പറയണമെന്നും സുരേഷ്ബാബു കൂട്ടിച്ചേര്‍ത്തു.

ഷാഫി പറമ്പിലിനെതിരേ ഗുരുതര ആരോപണമാണ് സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എന്‍ സുരേഷ്ബാബു ഇന്നലെ ഉന്നയിച്ചിരുന്നത്. രാഹുലും ഷാഫിയും കൂട്ടുകച്ചവടമാണെന്നും പല കാര്യങ്ങളിലും രാഹുലിന്റെ ഹെഡ് മാഷാണ് ഷാഫിയെന്നും സുരേഷ് ബാബു ആരോപിച്ചു.

പലരെയും കണ്ടാല്‍ ബംഗളൂരുവിലേക്ക് ക്ഷണിക്കുകയാണ് ഷാഫി. ഷാഫിക്കെതിരേ പല ആരോപണങ്ങള്‍ ഉണ്ടെന്നും അത് പിന്നീട് പുറത്തുവിടുമെന്നും സുരേഷ് ബാബു പറഞ്ഞു. ലൈംഗിക അതിക്രമം നടത്തുന്നവര്‍ക്കെതിരേ കോണ്‍ഗ്രസ് നേതൃത്വം നടപടി എടുക്കുന്നില്ലെന്നും അദ്ദേഹം ആരോപിക്കുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top