ublnews.com

ശമ്പള കുടിശ്ശിക; ജീവനക്കാരന് 4.75 ലക്ഷം ദിർഹം നൽകാൻ ഉത്തരവിട്ട്​അബൂദബി ലേബർ കോടതി

19 മാസത്തെ ശമ്പള കുടിശ്ശികയും വിരമിക്കൽ ആനുകൂല്യങ്ങളും ചേർത്ത്​ 4.75 ലക്ഷം ദിർഹം ജീവനക്കാരന്​ നൽകാൻ സ്വകാര്യ സ്ഥാപനത്തോട്​ ഉത്തരവിട്ട്​ അബൂദബി ലേബർ കോടതി. 15 വർഷമായി ഈ സ്ഥാപനത്തിൽ സിവിൽ എൻജിനീയറായി ജോലി ചെയ്തിരുന്ന ഇന്ത്യൻ പ്രവാസിക്ക്​ അനുകൂലമായാണ്​ ഉത്തരവ്​. വർഷങ്ങളായി ശമ്പളം മുടങ്ങിയതോടെ ഇക്കഴിഞ്ഞ ഏപ്രിലിൽ ഇയാൾ സ്ഥാപനത്തിൽ നിന്ന്​ രാജിവെച്ചിരുന്നു.

എന്നാൽ, 19 മാസത്തെ ശമ്പളമായ മൂന്നു ലക്ഷം ദിർഹവും മറ്റ്​ വിരമിക്കൽ ആനുകൂല്യവും നൽകാൻ സ്ഥാപനം തയ്യാറായില്ല. തുടർന്ന്​ ഇയാൾ ജൂണിൽ മാനവ വിഭവ ശേഷി, സ്വദേശിവത്​കരണ മന്ത്രാലയത്തിന്​ പരാതി സമർപ്പിച്ചുവെങ്കിലും മധ്യസ്ഥ ചർച്ചകൾ പരാജയപ്പെട്ടു. ഇതോടെ മന്ത്രാലയം കേസ്​ അബൂദബി ലേബർ കോടതിക്ക്​ കൈമാറി.

ജോലി നഷ്ടപ്പെട്ടതോടെ മാനസികമായി നിരവധി പ്രയാസങ്ങൾ ജീവനക്കാരൻ നേരിട്ടതായി ഇദ്ദേഹം കോടതിയിൽ ബോധിപ്പിച്ചു. ശമ്പള കുടിശ്ശികയും ആനുകൂല്യങ്ങളും നിഷേധിച്ചതുമായി ബന്ധപ്പെട്ട രേഖകളും കോടതിയിൽ സമർപ്പിച്ചു. ഈ രേഖകൾ വിശദമായി പരിശോധിച്ച കോടതി മുഴുവൻ ആനുകൂല്യങ്ങളും ശമ്പള കുടിശികയും ജീവനക്കാരന്​ നൽകാൻ സ്ഥാപനത്തോട്​ ഉത്തരവിടുകയായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top