
വിമാനത്തിന്റെ പിൻചക്രക്കൂടിൽ ഒളിച്ചിരുന്ന് മണിക്കൂറോളം യാത്ര ചെയ്ത അഫ്ഗാൻ ബാലനെ അതേ വിമാനത്തിൽ തിരിച്ചയച്ചു
കാബൂളിൽ നിന്നുള്ള വിമാനത്തിന്റെ ലാൻഡിംഗ് ഗിയറിൽ ആരും കാണാതെ കയറിയിരുന്നാണ് ബാലൻ ഡൽഹിയിലെത്തിയത്.
ഞായറാഴ്ച രാവിലെ കാബൂളിൽ നിന്ന് പുറപ്പെട്ട കാം എയറിന്റെ ആർ.ക്യൂ 4401 വിമാനത്തിൽ 94 മിനിറ്റ് യാത്ര ചെയ്താണ് കഴിഞ്ഞ ദിവസം ഡൽഹിയിലെത്തിയത്.
വിമാനത്താവളത്തിലെ ജീവനക്കാരാണ് ലാൻഡിംഗ് ഗിയർ കംപാർട്ട്മെന്റിൽ ഒളിച്ചിരിക്കുന്ന കുട്ടിയെ കണ്ടെത്തിയത്. അഫ്ഗാൻ കുർത്ത ധരിച്ച കുട്ടിയ ജീവനക്കാർ സംശയം തോന്നിയ ജീവനക്കാർ സി.ഐ.എസ്.എഫിന് കൈമാറി. കുട്ടിയുടെ കൈയിൽ ചുവന്ന നിറത്തിലുള്ള ഒരു ഓഡിയോ സ്പീക്കറുമുണ്ടായിരുന്നു. ഇമിഗ്രേഷൻ വിഭാഗം ഉദ്യോഗസ്ഥരും കുട്ടിയോട് കാര്യങ്ങൾ ചോദിച്ചുമനസിലാക്കി. ഇറാനിലേക്ക് പോകാനാണ് വിമാനത്തിൽ ഒളിച്ചിരുന്നതെന്നാണ് കുട്ടി പറഞ്ഞത്. എന്നാൽ കയറിയ വിമാനം മാറിപ്പോയി. എത്തിയത് ഡൽഹിയിലാണ്. ഞായറാഴ്ച വൈകിട്ട് കാബൂളിലേക്ക് തിരിച്ചയച്ചു.