ublnews.com

വനിതാ ക്രിക്കറ്റ് ടീമും പാകിസ്ഥാനുമായി ഹസ്തദാനം നടത്തില്ലെന്ന് ബിസിസിഐ

വനിതാ ഏകദിന ലോകകപ്പിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം പാക്കിസ്ഥാൻ ടീമുമായി ഹസ്തദാനം നടത്തില്ലെന്ന് ബിസിസിഐ അറിയിച്ചു. അഞ്ചിന് കൊളംബോയിലാണ് വനിതാ ലോകകപ്പിലെ ഇന്ത്യ – പാക്കിസ്ഥാൻ മത്സരം.

ഈ മത്സരത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ പാക്കിസ്ഥാൻ ക്യാപ്റ്റൻ ഫാത്തിമ സനയുമായി ടോസിന്റെ സമയത്തോ പിന്നീടോ ഹസ്തദാനം നടത്തില്ല. മാച്ച് റഫറിക്കൊപ്പമുള്ള ഫോട്ടോഷൂട്ടും ഉണ്ടാകില്ല – ബിസിസിഐ അറിയിച്ചു. ഏഷ്യാ കപ്പിൽ ഇന്ത്യൻ പുരുഷ ടീം ഹസ്തദാനം ഒഴിവാക്കിയതിന്റെ തുടർച്ചയായാണ് ഈ തീരുമാനം.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top