ublnews.com

ദുബായ് അബുദാബി പുതിയ ബസ് റൂട്ട് പ്രഖ്യാപിച്ച് ആർടിഎ

ദുബായിയെ അബൂദബിയുമായി ബന്ധിപ്പിക്കുന്ന ഒരു പുതിയ ബസ് റൂട്ട് പ്രഖ്യാപിച്ച് ദുബൈ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി .അൽ ഖൂസ് ബസ് സ്റ്റേഷനിൽ നിന്ന് എംബിസഡ് ബസ് സ്റ്റേഷനിലേക്കാണ് ഈ റൂട്ട് പ്രവർത്തിക്കുക. ക്യാപിറ്റൽ എക്സ്പ്രസുമായി സഹകരിച്ചാണ് ഈ സേവനം. ഒരാൾക്ക് 25 ദിർഹമാണ് യാത്രാച്ചെലവ്. യാത്രക്കാർക്ക് നോൾ കാർഡുകളും പണവും ഉപയോഗിച്ച് ബസ്ചാർജ് നൽകാവുന്നതാണ്.

യാത്രക്കാരുടെ വർധിച്ചുവരുന്ന ആവശ്യം പരി​ഗണിച്ച് ഓഗസ്റ്റ് അവസാനത്തിൽ ആർ‌ടി‌എ അഞ്ച് പുതിയ ബസ് റൂട്ടുകൾ പ്രഖ്യാപിക്കുകയും മറ്റ് നിരവധി റൂട്ടുകൾ പുനഃക്രമീകരിക്കുകയും ചെയ്തിരുന്നു.

നിലവിൽ, 250-ലധികം ഇന്റർസിറ്റി ബസുകളാണ് ആർ‌ടി‌എയ്ക്കുള്ളത് അവയിലെല്ലാം സൗജന്യ വൈ-ഫൈ ലഭ്യമാണ്. ഇത് യാത്രക്കാർക്ക് ജോലി ചെയ്യാനോ യാത്രയ്ക്കിടയിലും കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും എളുപ്പത്തിൽ ബന്ധപ്പെടാനോ കഴിയുമെന്ന് ഉറപ്പാക്കുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top