
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ പേസ്മേക്കർ ശസ്ത്രക്രിയ വിജയകരം. മല്ലികാർജുൻ ഖാർഗെയുടെ ആരോഗ്യനില തൃപ്തികരമാണെന്നും സുഖമായിരിക്കുന്നുവെന്നും മകനും കർണാടക മന്ത്രിയുമായ പ്രിയങ്ക് ഖാർഗെ എക്സിൽ കുറിച്ചു.
ഖാർഗെയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആരും വിഷമിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറയുകയും ചെയ്തു. പ്രായസഹജമായ പ്രശ്നങ്ങളും ശ്വാസതടസവും കാരണം പേസ്മേക്കർ ഘടിപ്പിക്കണമെന്ന് ഡോക്ടർമാർ നിർദ്ദേശം നൽകിയിരുന്നു. ഹൃദയമിടിപ്പ് സ്ഥിരപ്പെടുത്തുന്നതിന് ഇത് ആവശ്യമാണെന്ന് അവർ പറയുകയും ചെയ്തു ഇതല്ലാതെ യാതൊരു പ്രശ്നവുമില്ല എല്ലാ നടപടിക്രമം പൂർത്തിയാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കടുത്ത പനി ബാധിച്ചതിന് പിന്നാലെയാണ് മല്ലികാർജുൻ ഖാർഗയെ ഇന്നലെ ബംഗളുരുവിലെ എംഎസ് രാമയ്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയക്ക് ശേഷം മല്ലികാർജുൻ ഖാർഗെക്ക് ഡോക്ടർമാർ നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്.