ublnews.com

അമേരിക്കയിൽ ക്രിസ്ത്യൻ പള്ളിയിൽ വെടിവെപ്പ്നാലു പേർ കൊല്ലപ്പെട്ടു

അമേരിക്കയിലെ മിഷിഗണിൽ ക്രിസ്ത്യൻ പള്ളിയിലുണ്ടായ വെടിവെപ്പിൽ നാലു പേർ കൊല്ലപ്പെട്ടു. എട്ടു പേർക്ക് പരിക്കേറ്റു. പള്ളിക്ക് തീവെച്ച അക്രമിയെ പൊലീസ് വെടിവെച്ചുകൊന്നു.

ഡെട്രോയിറ്റിൽ നിന്ന് 50 മൈൽ വടക്ക് സ്ഥിതി ചെയ്യുന്ന ഗ്രാൻഡ് ബ്ലാങ്കിലെ ചർച്ച് ഓഫ് ജീസസ് ക്രൈസ്റ്റിലാണ് സംഭവം. പ്രാർഥന നടക്കുന്ന സമയത്താണ് ആ​ക്രമണമുണ്ടായത്. പള്ളിക്കുള്ളിലേക്ക് അക്രമി വാഹനം ഇടിച്ചു കയറ്റുകയും ചെയ്തു.

മുൻ യു.എസ് നാവികനും 40കാരനുമായ തോമസ് ജേക്കബ് സാൻഫോർഡ് ആണ് ആക്രമണം നടത്തിയതെന്ന് പൊലീസ് അറിയിച്ചു. ഇറാഖ് യുദ്ധത്തിൽ പങ്കെടുത്തിട്ടുള്ള ഇയാൾ ബർട്ടൺ സ്വദേശിയാണ്. 2004-2008 കാലത്താണ് യു.എസ് നാവികസേനയിൽ സേവനം ചെയ്തിരുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top