ublnews.com

അബുദാബിയിൽ റെയിൽ എക്സ്പോ വരുന്നു

അ​ബുദാബി: പ്ര​ഥ​മ ആ​ഗോ​ള റെ​യി​ല്‍ എ​ക്‌​സ്‌​പോ ഒ​ക്ടോ​ബ​റി​ല്‍ അ​ബുദാബിയി​ല്‍ ന​ട​ക്കും. ഊ​ര്‍ജ, അ​ടി​സ്ഥാ​ന വി​ക​സ​ന മ​ന്ത്രാ​ല​യ​വും അ​ഡ്‌​ന​ക് ഗ്രൂ​പ്പും ഇ​ത്തി​ഹാ​ദ് റെ​യി​ലും ഡി.​എം.​ജി ഇ​വ​ന്റ്‌​സും സ​ഹ​ക​രി​ച്ചാ​ണ് ഒ​ക്ടോ​ബ​ര്‍ 8 മു​ത​ല്‍ 10 വ​രെ അ​ഡ്‌​നെ​ക് സെ​ന്റ​റി​ല്‍ എ​ക്‌​സ്‌​പോ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഗ​താ​ഗ​ത അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ മെ​ച്ച​പ്പെ​ടു​ത്തു​ക​യും ആ​ഗോ​ള ക​ണ​ക്ടി​വി​റ്റി പ്രാ​പ്ത​മാ​ക്കു​ക​യും ചെ​യ്യു​ക എ​ന്ന ആ​ശ​യ​ത്തി​ലാ​ണ് ആ​ഗോ​ള റെ​യി​ല്‍, ട്രാ​ന്‍സ്‌​പോ​ര്‍ട്ട് ആ​ന്‍ഡ് ഇ​ന്‍ഫ്രാ​സ്ട്ര​ക്ച​ര്‍ എ​ക്‌​സി​ബി​ഷ​ന്‍ ആ​ന്‍ഡ് കോ​ണ്‍ഫ​റ​ന്‍സ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ന​യ രൂ​പ​വ​ത്ക​ര​ണ വി​ദ​ഗ്ധ​ർ, ഇ​ൻ​ഫ്ലു​വ​ന്‍സ​ര്‍മാ​ര്‍, പ്ര​ഫ​ഷ​ണ​ലു​ക​ള്‍, ആ​ഗോ​ള ക​മ്പ​നി​ക​ളി​ല്‍ നി​ന്നു​ള്ള 1000 പ്ര​തി​നി​ധി​ക​ള്‍, നാ​ല്‍പ​തി​ലേ​റെ രാ​ജ്യ​ങ്ങ​ളി​ല്‍നി​ന്നു​ള്ള മു​ന്നൂ​റി​ലേ​റെ പ്ര​ദ​ര്‍ശ​ക​ർ എ​ന്നി​വ​ർ എ​ക്‌​സ്‌​പോ​യി​ല്‍ പ​ങ്കാ​ളി​ക​ളാ​വും. ആ​ഗോ​ള റെ​യി​ല്‍വേ പ്ര​വ​ണ​ത​ക​ള്‍, സു​സ്ഥി​ര അ​ടി​സ്ഥാ​ന​സൗ​ക​ര്യം, റെ​യി​ല്‍ മേ​ഖ​ല നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ള്‍, പാ​രി​സ്ഥി​തി​ക ആ​ഘാ​തം, നി​യ​ന്ത്ര​ണ ച​ട്ട​ക്കൂ​ടു​ക​ള്‍, സാ​മ്പ​ത്തി​കം, ലോ​ജി​സ്റ്റി​ക്‌​സ്, മി​ക​ച്ച സു​ര​ക്ഷാ രീ​തി​ക​ള്‍ തു​ട​ങ്ങി​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 40 മു​ഖ്യ പ്ര​ഭാ​ഷ​ണ​ങ്ങ​ളും പാ​ന​ല്‍ ച​ര്‍ച്ച​ക​ളും ഉ​ള്‍പ്പെ​ടു​ന്ന ആ​റു പ്ര​മേ​യ​ങ്ങ​ളാ​ണ് എ​ക്‌​സ്‌​പോ​യി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. സം​യോ​ജി​ത ഗ​താ​ഗ​ത​ഭാ​വി കെ​ട്ടി​പ്പ​ടു​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചു​ള്ള ആ​ഗോ​ള സം​ഭാ​ഷ​ണ​ത്തി​ന് വ​ഴി​യൊ​രു​ക്കി മ​ന്ത്രി​മാ​രും വ്യ​വ​സാ​യ പ്ര​മു​ഖ​രും മ​റ്റു വി​ദ​ഗ്ധ​രും അ​ട​ക്കം 120ലേ​റെ പ്ര​ഭാ​ഷ​ക​ര്‍ പ​രി​പാ​ടി​യി​ല്‍ സം​ബ​ന്ധി​ക്കും

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top