
അധിനിവേശ വെസ്റ്റ് ബാങ്കിനെ കൂട്ടിച്ചേർത്താൽ ഇസ്രയേലുമായുള്ള നയന്ത്രബന്ധം തരംതാഴ്ത്തുമെന്ന് യുഎഇ മുന്നറിയിപ്പു നൽകി. ഇസ്രയേലുമായി നയതന്ത്രബന്ധം പുലർത്തുന്ന ഏതാനും അറബ് രാജ്യങ്ങളിലൊന്നാണ് യുഎഇ. വെസ്റ്റ് ബാങ്കിനെ ഇസ്രയേലിനോടു കൂട്ടിച്ചേർക്കാനുള്ള പദ്ധതി നെതന്യാഹു സർക്കാരിലെ തീവ്രവലതുപക്ഷി കക്ഷികൾ ഊർജിതമാക്കിയ സാഹചര്യത്തിലാണ് യുഎഇയുടെ മുന്നറിയിപ്പ്.