
ഏഷ്യൻ വംശജയായ വീട്ടുജോലിക്കാരിയെ തല്ലിക്കൊന്ന് പൂന്തോട്ടത്തിൽ കുഴിച്ചിട്ട കേസിൽ കുവൈത്ത് പൗരന് ക്രിമിനൽ കോടതി 14 വർഷം തടവ്. ഇയാളെ മാനസിക പരിശോധനയ്ക്കു വിധേയമാക്കിയ ശേഷമായിരുന്നു വിധി. കുറ്റകൃത്യം മറച്ചുവച്ചതിനും റിപ്പോർട്ട് ചെയ്യുന്നതിൽ വീഴ്ച വരുത്തിയതിനും ഇയാളുടെ പിതാവിനും സഹോദരനും ഭാര്യയ്ക്കും ഒരു വർഷം വീതം തടവ് വിധിച്ചു.