
എൽഡിഎഫ് സർക്കാരുമായി ബന്ധപ്പെട്ട രാഷ്ട്രീയ നിലപാട് നേരത്തേ വ്യക്തമാക്കിയിട്ടുണ്ടെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ. ‘‘രാഷ്ട്രീയ നിലപാട് വളരെ വ്യക്തമായി നേരത്തേ പറഞ്ഞിട്ടുണ്ട്. പ്രതിഷേധങ്ങൾ വന്നോട്ടെ, ഞങ്ങൾ നേരിട്ടോളാം’’–ജി.സുകുമാരൻ നായർ പറഞ്ഞു.
എൻഎസ്എസിന്റെ രാഷ്ട്രീയ നിലപാടിൽ മാറ്റമില്ലെന്ന് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പറഞ്ഞു. ശബരിമല സംബന്ധിച്ച് സർക്കാർ നിലപാട് സ്വാഗതം ചെയ്യുന്നു. ആരും രാഷ്ട്രീയ മുതലെടുപ്പ് നടത്തേണ്ടെന്നും ജി.സുകുമാരൻ നായർ പറഞ്ഞു. എൻഎസ്എസിന് പുതിയ ആസ്ഥാന മന്ദിരം പണിയും. കാലത്തിന് അനുസരിച്ചുള മാറ്റങ്ങൾ സ്വീകരിക്കണം. സംഘടനയുടെ അന്തസ്സിന് യോജിച്ച, എല്ലാ ആധുനിക സൗകര്യങ്ങളുമുള്ള ആസ്ഥാനമാകും നിർമിക്കുക. നിർമാണ പ്രവർത്തനം ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. സുകുമാരൻ നായർക്ക് പൊതുയോഗം പൂർണ പിന്തുണ അറിയിച്ചു.