ublnews.com

“മോദി മഹാനായ നേതാവ്; ഇന്ത്യ–യുഎസ് ബന്ധം തുടരും”: നിലപാട് തിരുത്തി ട്രംപ്

റഷ്യൻ എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യ–അമേരിക്ക ബന്ധത്തിൽ അസ്വാരസ്യങ്ങൾ ഉയർന്ന പശ്ചാത്തലത്തിൽ, അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിലപാട് മാറ്റി. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ നല്ല സുഹൃത്താണെന്നും, ഇന്ത്യ–യുഎസ് ബന്ധം തുടരും എന്നും ട്രംപ് വ്യക്തമാക്കി. ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതി അമേരിക്കയെ ആശങ്കപ്പെടുത്തുകയും, ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ വഷളാവലിലേക്ക് നയിക്കുകയും ചെയ്തിരുന്നു. ഇന്ത്യയും റഷ്യയും “ഇരുണ്ട ചൈനയ്‌ക്കൊപ്പമാണെന്ന്” പരിഹസിച്ച ട്രംപ്, മണിക്കൂറുകൾക്കകം തന്നെ തന്റെ നിലപാട് മാറ്റുകയായിരുന്നു.
‘മോദി മഹാനായ നേതാവ്’

“പ്രധാനമന്ത്രി മോദി മഹാനായ നേതാവാണ്. എനിക്ക് നല്ല സുഹൃത്തുമാണ്. ചിലപ്പോൾ അദ്ദേഹം സ്വീകരിക്കുന്ന നിലപാടുകൾ എനിക്ക് ഇഷ്ടമാകാറില്ലെങ്കിലും, ബന്ധം നല്ലതായിരിക്കും,” ട്രംപ് വ്യക്തമാക്കി.

വ്യാപാരവും താരിഫും

ഇന്ത്യയ്‌ക്കെതിരെ ഉയർന്ന താരിഫുകൾ നിലനിൽക്കുന്നുണ്ടെങ്കിലും, ഇന്ത്യയുമായുള്ള വ്യാപാര ചർച്ചകൾ പുരോഗമിക്കുകയാണെന്ന് ട്രംപ് അവകാശപ്പെട്ടു. എന്നാൽ യൂറോപ്യൻ യൂണിയനുമായുള്ള ബന്ധത്തിൽ ചില അസ്വാരസ്യങ്ങൾ തുടരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top