ublnews.com

ടൂറിസം മേഖലയിലെ തൊഴിലാളി രജിസ്ട്രേഷനായുള്ള പുതിയ ചട്ടങ്ങൾക്ക് അംഗീകാരം നൽകി സൗദി

ടൂറിസം മേഖലയിലെ തൊഴിലാളി രജിസ്ട്രേഷനായുള്ള പുതിയ ചട്ടങ്ങൾക്ക് അംഗീകാരം നൽകി സൗദി അറേബ്യയിലെ ടൂറിസം മന്ത്രാലയം. ടൂറിസം സ്ഥാപനങ്ങളിൽ സൗദികളുടെ തൊഴിലിന് മുൻഗണന നൽകിക്കൊണ്ടുള്ളതാണ് പുതിയ നിയമം. സൗദിവൽക്കരണ നയങ്ങൾക്ക് വിധേയമായ ജോലികൾ രാജ്യത്തിന് പുറത്തുള്ള സംഘടനകൾക്കോ ​​തൊഴിലാളികൾക്കോ ​​ഔട്ട്‌സോഴ്‌സിംഗ് (സബ് കോൺട്രാക്റ്റ്) ചെയ്യുന്നത് പുതിയ നിയമങ്ങൾ വിലക്കുന്നു. ഇതോടെ ടൂറിസം മന്ത്രാലയത്തിന്റെ ലൈസൻസുള്ള സ്ഥാപനങ്ങളിലോ സ്വാദേശികളെ നിയമിക്കുന്നതിന് മാനവ വിഭവശേഷി മന്ത്രാലയം അധികാരപ്പെടുത്തിയ സ്ഥാപനങ്ങളിലോ മാത്രമായി ഔട്ട്സോഴ്സിംഗ് പരിമിതപ്പെടുത്തേണ്ടി വരും.

രാജ്യത്തുടനീളമുള്ള എല്ലാ ലൈസൻസുള്ള ടൂറിസം സ്ഥാപനങ്ങളെയും ഉൾക്കൊള്ളുന്ന നയങ്ങളും നിയന്ത്രണങ്ങളും പൗരന്മാർക്ക് തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കാനും ഈ മേഖലയിലെ ദേശീയ പ്രതിഭകളെ ശാക്തീകരിക്കാനും സേവന നിലവാരം ഉയർത്താനും ലക്ഷ്യമിടുന്നുവെന്ന് മന്ത്രാലയം അറിയിച്ചു.

ലൈസൻസുള്ള എല്ലാ ടൂറിസം സ്ഥാപനങ്ങളും ചട്ടങ്ങൾ പാലിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയവുമായി സഹകരിച്ച് ലംഘനങ്ങൾ നിരീക്ഷിക്കുമെന്നും മുന്നറിയിപ്പ് നൽകി.

പ്രധാന വ്യവസ്ഥകൾ

  • രാജ്യത്തെ എല്ലാ ടൂറിസം, ഹോസ്പിറ്റാലിറ്റി സൗകര്യങ്ങളിലും ജോലി സമയത്ത് ഒരു സൗദി റിസപ്ഷനിസ്റ്റ് ഡ്യൂട്ടിയിൽ ഉണ്ടായിരിക്കണം.
  • പുതിയ നിയമങ്ങളിൽ മേഖലയിലെ തൊഴിലാളികളുടെ സാന്നിധ്യം അറിയാനായി കർശനമായ പരിശോധനകൾ ഏർപ്പെടുത്തുന്നത് ഉൾപ്പെടുന്നു.
  • തൊഴിൽ ആരംഭിക്കുന്നതിന് മുമ്പ് എല്ലാ തൊഴിലുടമകളും ജീവനക്കാരെ രജിസ്റ്റർ ചെയ്യണം.
  • കരാർ, സെക്കൻഡ്മെന്റ് അല്ലെങ്കിൽ സീസണൽ ജോലികളിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികൾക്കുള്ള എല്ലാ കരാറുകളും അജീർ സിസ്റ്റം അല്ലെങ്കിൽ മറ്റ് അംഗീകൃത പ്ലാറ്റ്‌ഫോമുകൾ വഴി സമർപ്പിക്കണം.
  • നിരവധി തരം ലൈസൻസുള്ള സൗകര്യങ്ങളുള്ള ടൂറിസം സ്ഥാപനങ്ങൾ ഓരോന്നിനും വെവ്വേറെ തൊഴിലാളികളെ രജിസ്റ്റർ ചെയ്യണമെന്നും നിയമം പറയുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top